Muttah Suresh - Muttah Suresh

Muttatth Suresh
Osobní informace
Celé jménoMuttatth suresh
Datum narození (1978-05-19) 19. května 1978 (věk 42)
Místo narozeníedattummal kerala Indie
Hrací poziceObránce
Senior kariéra *
LettýmAplikace(Gls)
1998–2010Východní Bengálsko Mahindra United, Mohan Bagan??(0)
2010 – současnostUnited Sikkim FC0(0)
* Vystoupení a cíle seniorských klubů se počítají pouze pro domácí ligu

Muttatth Suresh (narozený 19 května 1978) je indický fotbalista.[1] Je obráncem, bývalým indickým hráčem, bývalým titulem východního bengálského klubu, titulem vítězného poháru federace pro východní Bengálsko, dvojnásobným vítězem národní ligy, vítězem štítu IFA, vítězem poháru ASEAN

എം സുരേഷ് .... സുരേഷ് മുട്ടത്ത് ....

കേരളത്തിന്‌ കളിച്ച, വർഷങ്ങളോളം ഇന്ത്യയുടെ പ്രതിരോധം കാത്ത, മോഹൻ ബഗാൻ, ഈസ്റ്റ്‌ ബംഗാൾ ടീമുകൾക്ക് കളിച്ച ഒരു മലയാളി താരം. സുരേഷ് മുട്ടത്ത്. എടാട്ടുമൽസ്വദേശിയായ നമ്മുടെ എം സുരേഷ്.

മദ്രാസ് റെജിമെണ്ടിന്റെ മദ്ധ്യനിരതാരമായിരുന്ന കൃഷ്ണന്റെ പാത പിന്തുടർന്ന് തന്നെയായിരുന്നു മകൻ സുരേഷിൻറെ ഫുട്ബോളിലെക്കുള്ള വരവും. എടാട്ടുമലിലുള്ള അഞ്ചാലും മൈതാനത്ത് അച്ഛൻ പഠിപ്പിച്ച പന്ത് കളി പാഠങ്ങൾ തന്നെയായിരുന്നു സുരേഷിൻറെ വളർച്ചയുടെ ആദ്യ ഘട്ടം.

അവിടെ നേരം പോക്കിന് കളിച്ചിരുന്ന സുരേഷ് ഉൾപെടെയുള്ള കുട്ടികൾ പഴയ പട്ടാളക്കാരൻറെ ശിക്ഷണത്തിൽ ഫുട്ബോൾ എന്തെന്ന് കൃത്യമായി മനസിലാക്കി മുന്നോട്ടു പോകാൻ തുടങ്ങിയിരുന്നു. കളിയുടെ ബാല പാഠങ്ങൾ മനസിലാക്കിയ സുരേഷ് ചെന്ന് എത്തിയത് തൃക്കരിപ്പൂർ ഹൈസ്ക്കൂളിൽ ആയിരുന്നു. അവിടെ മൂന്നു വർഷമം കേരള സ്ക്കൂൾ ടീമിൽ അംഗമാകാൻ സാധിച്ചു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഇന്ത്യൻ സ്ക്കൂൾ ടീം പരിശീലന കളരിയിലെക്കും എത്തിപെട്ടു.പക്ഷെ ഇന്ത്യൻ സ്ക്കൂൾ ടീമിൽ സ്ഥാനമുണ്ടായിരുന്ന സുരേഷിന് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് ആ ടീമിൽ അംഗമാകാൻ സാധിച്ചില്ല. യാത്ര ചിലവിനായി പതിനായിരം രൂപ കൊടുക്കാൻ സാധിക്കാത്തത് കൊണ്ട് ഇന്തോനേഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടി വന്നു.

പക്ഷെ എന്നാലും സുരേഷിലെ പോരാളി അവിടെ ഒതുങ്ങുന്നതായിരുന്നില്ല.രണ്ടു മാസത്തെ ഇന്ത്യൻ ക്യാമ്പിന്റെ മികവിൽ സുരേഷ് കോഴിക്കോട് സർവകലാശാല ടീമിലേക്ക് വരികയായിരുന്നു.പ്രീ- ഡിഗ്രി വിദ്യഭ്യാസം നേടിയത് നെഹ്‌റു കോളേജു കാഞ്ഞങ്ങാട് നിന്നുമായിരുന്നു. ആ രണ്ടു വർഷവും കോഴിക്കോട് സർവകലാശാലയെ പ്രതിനിധാനം ചെയ്യാൻ സാധിച്ചു. ഉസ്മാൻ, വിക്ക്ട്ടർ മഞ്ഞില എന്നീ പ്രഗൽഭർ സുരേഷിലെ കളിക്കാരനെ തേച്ചു മിനുക്കി എടുക്കുകയായിരുന്നു.

മുന്നേറ്റ നിര താരമായിട്ടായിരുന്നു സുരേഷ് കേരള സ്ക്കൂൾസ് കളിച്ചതെങ്കിൽ കോഴിക്കോട് സർവകലാശാലയിൽ മധ്യനിരയിലേക്ക് ഇറങ്ങുകയായിരുന്നു.ആ വര്ഷം തന്നെ തന്നെ ജൂനിയർ സംസ്ഥാന ടീമിലും, അണ്ടർ 21 സംസ്ഥാന ടീമിലും അംഗമായി. നിലവിലുള്ള ജേതാക്കൾ

എന്ന നിലയിലായിരുന്നു കേരള അണ്ടർ 21 ടീം അന്ന് സൂറിയിൽ കളിക്കാൻ ഇറങ്ങിയത്‌.ആദ്യ മത്സരത്തിൽ ആസാമിനെതിരെ ആദ്യ ഗോൾ നേടി സുരേഷ് ദേശീയ ശ്രദ്ധ നേടുകയായിരുന്നു. ശ്രീധരൻ / പീതാംബരൻ എന്നീ പരിശീലകരുടെ ശിക്ഷണത്തിലായിരുന്നു അന്ന് കേരള ടീം.

നേട്ടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും സുരേഷിലെ കളിക്കാരനെ രാജ്യം തിരിച്ചറിയുകയായിരുന്നു ഇതിലൂടെ സെമിയിൽ ശക്തരായ ബംഗാളിനോട് കേരളം കീഴടങ്ങുകയായിരുന്നു.ഈസ്റ്റ്‌ ബംഗാൾ / മോഹൻ ബഗാൻ താരങ്ങൾ അണിനിരന്ന ശക്തരായ ഒരു നിര തന്നെയായിരുന്നു ബംഗാൾ അന്ന്.റെനഡി സിംഗ്, ബസുദേവ് ​​മണ്ഡൽ, പ്രശാന്ത് ദോറ ... അങ്ങിനെ നീളുന്നു ബംഗാൾ ടീം.

പിന്നീട് നാഷണൽ ഗെയിംസിനുള്ള കേരള ടീമിലേക്ക് ക്ഷണം വരുന്നു. മദ്രാസ് / കോയമ്പത്തൂർ സന്തോഷ്‌ ട്രോഫി മത്സരങ്ങൾക്കുള്ള കേരള ടീമിലേക്കും, തൃശൂർ നടാൻ സന്തോഷ്‌ ട്രോഫി ടീമിലേക്കും എത്തിപെടുന്നു. തൃശൂർ കളി കഴിഞ്ഞ ദിവസം തന്നെ തൻറെ സ്വപ്നമായ കൊൽക്കത്തൻ ശക്തികളായ ബാഗാനിലേക്ക് ചേക്കേറുകയായിരുന്നു. അണ്ടർ 21 കഴിഞ്ഞ ഉടനെ ടൈറ്റാനിയത്തിൽ സ്ഥിരം ജോലിയും കിട്ടിയിരുന്നു.

ബഗാനിലേക്ക് പോയ സുരേഷിന് പിന്നീട് ഫുട്ബോൾ ജീവിതത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് ഒരു വാസ്തവം തന്നെയായിരുന്നു. കൊൽക്കതൻ ക്ലബിൽ കളിക്കുക എന്നുള്ള ഒരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയായിരുന്നു അത്. ഉചിതമായ ഒരു തീരുമാനം തന്നെയായിരുന്നു എന്നുള്ളതും സുരേഷിൻറെ ഭാവി ജീവിതത്തിൽ അതു തെളിയുകയായിരുന്നു. അന്നത്തെ കാലത്ത് കേരളത്തിലെ ഒരു ക്ലബിൽ കളിക്കുന്നതിനേക്കാൾ „റീച്“ ഒരു കൊൽക്കതൻ ക്ലബിന് കൊടുക്കാൻ സാധിച്ചു എന്നുള്ളതും ഇതോടൊപ്പം കൂട്ടി വായിക്കാം.

വിജയനും, അഞ്ചേരിക്കും ശേഷം കൊൽക്കതൻ ക്ലബിൽ ചേക്കേറിയ വേറെയൊരു മലയാളി.കൊൽക്കത്തയിൽ എത്തുമ്പോഴേക്കും സുരേഷ് മദ്ധ്യനിര വിട്ടു വിംഗ് ബാക്ക് പൊസിഷനിൽ എത്തിയിരുന്നു.സുബ്രതോ ഭട്ടാചാര്യ എന്ന പരിശീലകനാണ് പിന്നീട് സുരേഷിനെ സ്റ്റോപ്പർ ബാക്ക് പോസിഷനിലേക്ക് മാറ്റുന്നത്.ആദ്യ വര്ഷം തന്നെ ഡ്യൂറണ്ട് കപ്പു ജേതാക്കളാകാൻ സാധിച്ചു.

കൊൽക്കത്തയിലെ ആദ്യ വർഷങ്ങളിൽ അണ്ടർ 21, അണ്ടർ 23 ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു.കോച്ചുമായുള്ള പടല പിണക്കത്തിന്റെ പേരിൽ ബാഗാനിലെ ഒരു വർഷത്തിനു ശേഷം സുരേഷ് മഹീന്ദ്ര ബോംബെയിലേക്ക് പോകുകയായിരുന്നു. അവിടെയും ആ വര്ഷം മഹീന്ദ്രക്കായി ഡ്യൂറണ്ട് കപ്പു നേടി കൊടുക്കാൻ സാധിച്ചു.

„കൊൽക്കത്ത പോലെത്തെ ഒരു സ്ഥലത്ത് നിന്നും പോയിട്ട് വേറെ ഒരു സ്ഥലത്ത് ഫുട്ബോളിനു സ്പെയിസ് ഇല്ലാത്തത് പോലെ ഫീൽ ചെയ്യുമായിരുന്നു. അങ്ങിനെ ഞാൻ വീണ്ടും കൊൽക്കത്തയിലേക്ക്„ സുരേഷ് പറയുന്നതാണ് ഇത് .അങ്ങിനെ വീണ്ടും സുരേഷ് കൊൽക്കത്തയിലേക്ക്.

ഈ പ്രാവശ്യം പോയത് ബഗാൻറെ ബദ്ധവൈരികളായ ഈസ്റ്റ്‌ ബംഗാളിലെക്കായിരുന്നു. ആദ്യ വര്ഷം തന്നെ ഡ്യൂറണ്ട് നേടി കൊടുത്തു. തുടർച്ചയായ മൂന്നുവർഷങ്ങളിൽ മൂന്നു ടീമുകൾക്ക് വേണ്ടി ഡ്യൂറണ്ട് കപ്പു ഉയർത്താൻ സാധിച്ചു എന്നുള്ളതും ഒരു നേട്ടം തന്നെയാണ്.

തുടർച്ചയായ ഏഴു വർഷങ്ങളിൽ ഈസ്റ്റ്‌ ബംഗാൾ കുപ്പായത്തിൽ നിറഞ്ഞു നിന്നിരുന്നു നമ്മുടെ സ്വന്തം സുരേഷ് മുട്ടത്ത്. രണ്ടു വര്ഷം ഈസ്റ്റ്‌ ബംഗാൾ ക്യാപ്റ്റൻ കൂടിയായിരുന്നു.ക്ലബ് നിയമ പ്രകാരം ക്യാപ്റ്റനു ഒരു വർഷത്തേക്കാണ് കാലാവധി. എന്നാൽ ഈസ്റ്റ്‌ ബംഗാൾ ഈ മിടുക്കന് രണ്ടു വർഷം കൊടുത്തു എന്നുള്ളതും സുരേഷിലെ മികവിനെ ഉയർത്തി കാണിക്കുന്നു

രണ്ടു നാഷണൽ ലീഗ് കിരീടം, IFA ഷീൽഡ്, ആസിയാൻ കപ്പ് എന്നി നേട്ടങ്ങൾ കൂടി സുരേഷിനെ തേടി എത്തി. ഇരുപത്തി രണ്ടു വർഷങ്ങൾക്കു ശേഷം ഈസ്റ്റ്‌ ബംഗാൾ ഫെഡറേഷൻ കപ്പ് ജ്ജെതാക്കൾ ആയതും സുരേഷിൻറെ നേത്രത്വത്തിൽ ആയിരുന്നു.

ഇന്തോനേഷ്യയിൽ നടന്ന ആസിയാൻ കപ്പ് ഫൈനലിൽ തായിലാണ്ടിൽ നിന്നുള്ള ശക്തരായ ബെത്ര സെസാനെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയതും സുരേഷിൻറെ ക്യാപ്റ്റൻ മികവിൽ തന്നെയായിരുന്നു. ഫൈനലിന് ശേഷം എതിർ ടീമിൽ നിന്നും ക്ഷണം വന്നെങ്കിലും ഈസ്റ്റ്‌ ബംഗാളുമായിട്ടുള്ള കരാർ ആ യാത്രക്ക് തടസം നിന്നു .2000 മുതൽ 2007 വരെ ഇന്ത്യൻ ടീമിൻറെ പ്രതിരോധം കാത്തത് ഈ കാസർഗോഡ്‌ക്കാരനായിരുന്നു.

തൃശൂർ ജിംഖാനയിലൂടെയായിരുന്നു സെവൻസ് കളികളുടെ തുടക്കം. ഈ സെവൻസ് മത്സരങ്ങൾക്ക് ഇവിടെ സ്ഥാനം ഇല്ലെങ്കിലും സുരേഷിൻറെ ജീവിതത്തിൽ ഇതിനു സ്ഥാനമുണ്ടായിരുന്നു. "ആദ്യമായി ബഗാന് വേണ്ടി കൊൽക്കത്തൻ ഡർബി കളിക്കുമ്പോൾ കളിയുടെ തലേന്ന് തന്നെ പരിശീലനം നടക്കുന്ന ഗ്രൗണ്ടിൽ നിറഞ്ഞ ജനകൂട്ടമായിരുന്നു ശരിക്കും.എന്നെ എന്നെ വായിച്ചും. നിറഞ്ഞു കവിഞ്ഞു ആളുകളായിരുന്നു.എങ്ങിനെ പോയാലും ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ ഉണ്ടാകും.ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും എൻറെ മനസ് പെട്ടന്ന് മലപുറം സെവൻസിലേക്ക് പോകുകയായിരുന്നു. അങ്ങിനെയാണ് ഞാൻ കാണികളെ നേരിട്ടത് „സുരേഷ് തന്നെ പറയുന്ന വാചകങ്ങളാണ്.

മാച്ച് ഡിപ്രഷൻ ഇല്ലാതാക്കാൻ സെവൻസ് മത്സരങ്ങൾ സഹായിച്ചു എന്ന് സുരേഷ് സാക്ഷ്യപെടുത്തുന്നു.

ഇതിനിടെ കേരള സർക്കാർ ആരോഗ്യ വകുപ്പിൽ ജോലി കൊടുത്തിരുന്നു.ഇപ്പോൾ ആ ജോലിയുമായി സുരേഷ് മുന്നോട്ടു പോകുന്നു. എന്നാലും പന്ത് കളി ഇന്നും നെഞ്ചോടു ചേർക്കുന്നു ഈ മുൻ ഇന്ത്യൻ താരം.

ത്രിക്കരിപൂരിൽ ഒരു ജനകീയ കൂട്ടായ്മയിലൂടെ EK നായനാർ ആക്കാദമിയുടെ മുഖ്യ പരിശീലകരിൽ ഒരാളാണ് സുരേഷ് ഇന്ന്.ഏകദേശം നൂറോളം കുട്ടികൾ മൂന്നു വിഭാഗങ്ങളിലായി അവിടെ പന്ത് തട്ടുന്നുണ്ട്. , 10,12,14 എന്നീ വിഭാഗങ്ങളിലാണ് അവിടെ അക്കാദമി പുരോഗമിക്കുന്നത്.

കേരളത്തിന് വേണ്ടി മൂന്നു പ്രാവശ്യമേ ഇദേഹം കുപ്പായം അനിഞ്ഞിട്ടുള്ളൂ. എന്നാൽ ഒരു പ്രാവശ്യം പോലും ബംഗാൾ ടീമിൽ കളിച്ചിട്ടുമില്ല.

Kariéra

Suresh bude pro fotbalovou sezónu 2010-11 hrát za United Sikkim FC v I-League 2. divize.

Reference

externí odkazy